ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍; ശക്തിയാര്‍ജിച്ച് മഹാസഖ്യം

ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ യുപിഎയില്‍. രണ്ടാഴ്ച മുന്‍പ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച ഉപേന്ദ്ര കുശ്വാഹ ബീഹാറിലെ മഹാസഖ്യത്തില്‍ കൈ കോര്‍ത്തു. രാജ്യത്തിന്റെയും ബീഹാറിന്റെയും നന്മക്ക് വേണ്ടിയാണ് എന്‍ഡിഎ വിട്ട് യുപിഎയിലേക്ക് എത്തിയതെന്ന് ഉപേന്ദ്ര കുശ്വാഹ പ്രതികരിച്ചു. എന്‍ഡിഎ വിട്ട തങ്ങള്‍ക്ക് മുന്‍പില്‍ യുപിഎ ബന്ധം ഒരു വഴിയായിരുന്നു. രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും കാണിച്ച വിശാല മനസ്‌കതയാണ് യുപിഎ മുന്നണിയിലേക്കെത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഉപേന്ദ്ര കുശ്വാഹ പ്രതികരിച്ചു. ബീഹാറിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുകയെന്നും കുശ്വാഹ മാധ്യമങ്ങളോട് പറഞ്ഞു.

Read More: ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും

ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതിന്‍ റാം മാഞ്ചി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ഉപേന്ദ്ര കുശ്വാഹ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബീഹാറിലെ മഹാസഖ്യം ശക്തിപ്പെടുന്നതിന്റെ ഭാഗമാണ് ഉപേന്ദ്ര കുശ്വാഹയുടെ വരവെന്ന് മറ്റ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Read More: ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം

ബീഹാറില്‍ എന്‍ഡിഎക്കെതിരെ വിശാല പ്രതിപക്ഷ മുന്നണിയുമായി മറ്റ് പാര്‍ട്ടികള്‍ രംഗത്തെത്തുമ്പോള്‍ അത് ബിജെപിക്കും നിതീഷ് കുമാറിന്റെ ജെഡിയുവിനും കനത്ത തിരിച്ചടിയാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top