ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; ലീനയും കാമുകനും റിസോര്‍ട്ടില്‍ താമസിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

leena

പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലർ ഉടമ ലീനയുടേ ഭർത്താവ് സുകേഷ് ചന്ദ്ര ശേഖരൻ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കവെ പരോളിൽ കൊച്ചി ചിലവന്നൂരിലെ സ്വകാര്യ റിസോർട്ടിൽ വന്ന് താമസിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുകേഷ് കഴിഞ്ഞ ജൂണിൽ ചിലവന്നൂരിൽ താമസിച്ച വാർത്ത 24 ആണ് പുറത്ത് വിട്ടത്ത്. ലീനയുടെ ബ്യുട്ടീ പാർലർലറിലെ വെടിവയ്പ്പും സുകേഷിന്റെ കൊച്ചി സന്ദർശനവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ലീനയുടെ ഉടമസ്ഥതയില്‍ ഉള്ള ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം   25കോടി രൂപ ആവശ്യപ്പെട്ട് ലീനയ്ക്ക്  ഫോണ്‍ കോള്‍ വന്നിരുന്നു. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ കോള്‍ വന്നത്. പണം നല്‍കാതെ ഇരുന്ന ലീന ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ബൈക്കില്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top