ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം

ഒന്നെങ്കില്‍ കളരിക്ക് പുറത്ത് ആല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്നു പയാറുണ്ടല്ലോ… ഈ ചൊല്ലിനെ ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഗതി വേറൊന്നുമല്ല നമ്മുടെ നില്ല് നില്ല്… ചലഞ്ച് തന്നെ. അതും സാക്ഷാല്‍ ജാസ്ലി ഗിഫ്റ്റിന്റെ മുമ്പില്‍.

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ തരംഗമായിരുന്നു ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്… ഓടുന്ന വാഹനങ്ങള്‍ക്ക് മുമ്പിലേക്ക് കൈയില്‍ പച്ചിലയും പിടിച്ച്, നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ എന്ന തകര്‍പ്പന്‍ ഗാനവുമായി നൃത്തം ചെയ്ത് ഓടിച്ചെല്ലുന്നതാണ് ഈ ചലഞ്ച്. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഈ ചലഞ്ച് ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ജാസ്സി ഗിഫ്റ്റാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

റിയാദ് ടാക്കീസും കെ7 സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച സതേണ്‍ സിംഫണി 2018 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജാസ്സി ഗിഫ്റ്റിനു മുന്നിലേക്ക് നില്ല് നില്ല് ചലഞ്ചുമായി ഒരുകൂട്ടം ആള്‍ക്കാര്‍ എത്തിയത്. എന്തായാലും വീഡയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top