ഗൗതം ഗംഭീറിന് വാറന്റ്

warrant issued against gautam gambhir

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഫ്ലാറ്റ് തട്ടിപ്പ് കേസിൽ വാറന്റ്. ഡൽഹി സാകേത് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ രുദ്ര ഗ്രൂപ്പ് ഫ്ളാറ്റുകൾ വാഗ്ദാനം ചെയ്തത് കോടതികൾ വെട്ടിച്ചുവെന്ന കേസിലാണ് ഗംഭീറിന് വാറന്റ്.

ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ഗംഭീർ. ഇക്കാരണത്താൽ ഗംഭീറിന്റെ പേരും പ്രതിപ്പട്ടികയിൽ കോടതി ചേർത്തിരുന്നു. കേസിൽ ഹാജരാകാൻ തുടർച്ചയായി സമൻസ് അയച്ചിട്ടും ഗംഭീർ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി ഇന്ന് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഗംഭീറിന്റെ പേരിൽ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top