വനിതാ മതിലിന് മതന്യൂനപക്ഷങ്ങളെ ക്ഷണിക്കും; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

cpm

വനിതാ മതിലിന് ഐക്യദാർഢ്യമേകാൻ മതമേലധ്യക്ഷരെയും ന്യൂനപക്ഷ സമുദായ നേതാക്കളേയും ക്ഷണിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. എല്ലാ വിഭാഗങ്ങളെയും വനിതാ മതിലിന്റെ ഭാഗമാക്കണമെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ നിലപാട്. വനിതാ മതിൽ ഒരുക്കങ്ങളും ഇന്നു തിരുവനന്തപുരത്ത് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തി. സെക്രട്ടറിയേറ്റ് തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കി മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മതന്യൂനപക്ഷങ്ങളെ ക്ഷണിക്കണമെന്ന തീരുമാനം സിപിഎം കൈക്കൊണ്ടത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top