അനധികൃത അവധിയില്‍ തുടര്‍ന്ന 36 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

doctors

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃത അവധിയിൽ തുടർന്ന 36 ഡോക്ടർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്ത് സർക്കാർ ഉത്തരവായി. വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ ഡോക്ടർമാരാണിത്. അമ്പതോളം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മെഡിക്കൽകോളേജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top