കെഎസ്ആർടിസി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി ഇന്ന്

കെ എസ് ആർ ടി സി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ പൂർത്തിയാകും വരെ തുടരാൻ അനുവദിക്കുന്ന തരത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് എംപാനലുകാർ സമർപ്പിച്ച ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പി.എസ്.സി അഡ്വൈസ് മെമോ നൽകിയവർക്ക് നിയമനം നൽകാൻ എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നത്.നിയമം അനുവദിക്കന്നങ്കിൽ മാത്രമേ എം പാനൽ ജീവനക്കാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top