ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

kottayam husband murdered wife

ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി ഐടിസി കോളനിയിൽ 31 വയസുള്ള ബേബിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രകാശനെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.

മണ്ണഞ്ചേരി പോലീസെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന പ്രതി പ്രകാശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്ന് സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top