ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസ്; കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്

students to protest over debarring student calling her sexual harassment plea false

ജവഹർലാല്‍ നെഹ്റു സർവകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്ക്യം വിളിച്ചെന്ന് ആരോപിച്ച് രെജിസ്റ്റർ ചെയ്ത കേസില്‍ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഡല്‍ഹി പോലീസ്. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബാന്‍ ഭട്ടാചാര്യ എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കുറ്റപത്രം. ഇവർക്കു പുറമേ എട്ട് കാശ്മീർ സ്വദേശികളെ കൂടെ കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട് .

2016 ഫെബ്രുവരിയില്‍ അഫ്സുല്‍ ഗുരു അനുസ്മരണ യോഗത്തിനിടക്ക് ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് പോലീസ് ജവഹർലാല്‍ നെഹ്റു സർവകലാശാല വിദ്യാർത്ഥി നേതാക്കളായ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബാന്‍ ഭട്ടാചാര്യ എന്നിവരെ പ്രധാമ പ്രതികളാക്കി ദേശവിരുദ്ധ കുറ്റം ചുമത്തി കേസെടുക്കുന്നത്.

ഇതേ തുടർന്ന് ജെ എന്‍ യീ വില്‍ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. സംഭവത്തില്‍ മൂന്ന് വർഷത്തിനു ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. എട്ട് കാശ്മീർ സ്വദേശികളെ കൂടെ ഉള്‍പെടുത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ഇവരില്‍ രണ്ട് പേർ ജെ എന്‍ യൂ വിദ്യാർത്ഥികളും, രണ്ട് പേർ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും, ഒരാള്‍ അലിഗഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിയുമാണ്. കുറ്റപത്രത്തില്‍ മുന്‍ ജെ എന്‍ യു യൂണിയന്‍ വൈസ് പ്രസിഡന്‍റ് ശെഹ്ല റാഷിദ് അടക്കം 32 പേരുടെ പേര് പറയുന്നുണ്ടെങ്കിലും ഇവർക്കെതിരെ മതിയായ തെളിവുകള്‍ കണ്ടെത്താന്‍ കണ്ടെത്താനായിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നതായാണ് വിവരം. ഇതിനിടെ കേസിനു പ്രെത്യേക പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് പോലിസ് ഡല്‍ഹി ആഭ്യന്തര വകുപ്പിനോട് ആവശ്യപെട്ടു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും , കെട്ടി ചമച്ചതാണെന്നും കനയ്യ കുമാറിന്‍റെ അഭിഭാഷക പ്രതികരിച്ചു. കരട് കുറ്റപത്രം പബ്ലിക്ക് പ്രോസിക്യൂട്ടറെ കാണിച്ച ശേഷം ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍‌ സമർപിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top