കോതമംഗലത്ത് സംഘര്‍ഷം തുടരുന്നു; വൈദികന്‍ ഇപ്പോഴും പുറത്ത് തന്നെ

kothamangalam

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷം തുടരുന്നു. ഓര്‍ത്തഡോക്സ് വൈദികനെ ഇതുവരെ വിശ്വാസികള്‍ പള്ളിയ്ക്ക് അകത്ത് കയറാന്‍ സമ്മതിച്ചിട്ടില്ല. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള ഓര്‍ത്തഡോക്സ് സംഘം പളളിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയിൽ തുടരുകയാണ്.

പോലീസ് സംരക്ഷണ വലയത്തിലാണ് ഈ വാഹനമെങ്കിലും പ്രതിഷേധം കനത്തതിനാല്‍ വൈദികന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. വാഹനത്തിന് ചുറ്റും വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്. പുറത്ത് ഇറങ്ങരുതെന്ന് പോലീസ് വൈദികന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് റമ്പാന്‍. അസഭ്യവര്‍ഷങ്ങളുമായാണ് യാക്കോബൈറ്റ് വിശ്വാസികള്‍ വൈദികനെതിരെ പ്രതിഷേധിക്കുന്നത്. എത്ര നേരം വേണമെങ്കിലും കാത്തിരിക്കാമെന്ന നിലപാടിലാണ് റമ്പാന്‍. അതേ സമയം പള്ളിയ്ക്ക് ചുറ്റും വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top