ആകാശത്ത് വിസ്മയമായി അപൂർവ്വ വെളിച്ചം; വീഡിയോ

ആകാശക്കാഴ്ച്ചകൾ നമുക്കെന്നും വിസ്മയമാണ്. അതുകൊണ്ട് തന്നെ റെഡ് മൂൺ, ബ്ലൂ മൂൺ, എന്നിവ കാണാൻ അന്നേ ദിവസം ലോകം മുഴുവൻ ആകാശത്തേക്ക് നോക്കി നിൽക്കും. എത്ര നേരം വൈകിയാണെങ്കിലും എത്ര നേരം വേണമെങ്കിലും. എന്നാൽ ആകാശത്ത് മുന്നറിയിപ്പുകളൊന്നുമില്ലാതെ സംഭവിച്ച അപൂർവ്വ വെളിച്ചമാണ് ഇന്ന് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.

കാലിഫോർണിയയിലെ ബേയ് ഏരിയിൽ കഴിഞ്ഞ ദിവസം ദൃശ്യമായ അപൂർവ്വ വെളിച്ചത്തിന്റെ ചിത്രവും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. ഈ വെളിച്ചം എന്താകാമെന്ന തരത്തിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ഈ വെളിച്ചം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സാന്റ് ബാർബറയിൽ നിന്ന് വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹ വിക്ഷേപണം മാറ്റിവെച്ചെന്നും കാലിഫോണർണിയൻ പത്രം റിപ്പോർട്ട് ചെയ്തു.

സംഭവത്തിന്റെ ചിത്രങ്ങൾ ട്വറ്ററിൽ പ്രചരിച്ചതോടെ കാലാവസ്ഥ നിരീക്ഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അതൊരു ഉൽക്ക വർഷമായിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് കാലിഫോർണിയ കാലവസ്ഥ നിരീക്ഷണ അധികൃതർ പറഞ്ഞത്. എന്നാൽ നൂറ് ശതമാനം അത് ശരിയാകണമെന്നില്ലെന്നും അവർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top