ക്രിസ്റ്റ്യന്‍ മിഷേലിനെ ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

christian mishel

അഗസ്റ്റ വെസ്റ്റലാന്റ് കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ജാമ്യാപേക്ഷ തള്ളി. മിഷേലിനെ ഏഴു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിടാനും അനുമതി നല്‍കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മിഷേലിന്റെ ജാമ്യാപേക്ഷ തള്ളിയത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി ലഭിച്ചിരുന്നു. കോടതി മുറിയില്‍വച്ച് 15 മിനിറ്റ് ചോദ്യം ചെയ്യാനാണ് അനുമതി ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top