40 ഉത്പന്നങ്ങളുടെ ജിഎസ്ടി നികുതി കുറച്ചു

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയിൽ ചേർന്ന 31ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. 28 ശതമാനം നികുതി ഉണ്ടായിരുന്ന ഏഴ് ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉത്പന്നങ്ങളുടെ നികുതി 12ഉം 5ഉം ആക്കി മാറ്റിയിട്ടുണ്ട്.

സിമന്റിന്റെ നികുതി കുറക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു ജിഎസ്ടി കൗൺസിൽ. ശീതീകരിച്ച പച്ചക്കറി, സംഗീതോപകരണങ്ങൾ, ടയർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ വസ്തുക്കളുടെ നികുതി 28 ശതമാനത്തിൽ നിന്ന് കുറച്ചിട്ടുണ്ട്.

ചക്ര കസേര 28ൽ നിന്ന് 5 ശതമാനമാക്കി. ടയർ, വി സി ആർ, ബില്യർട്‌സ് ആൻഡ് സ്‌നൂക്കേർസ്, ലിധിയം ബാറ്ററി, എന്നിവ 28 ൽ നിന്ന് 18 ശതമാനമാക്കി. സിമന്റിന്റെ നികുതി 28 ശതമാനത്തിൽ തുടരും. 32 ഇഞ്ച് ടി വിക്ക് 28ൽ നിന്ന് 18 ശതമാനം ആക്കി. ശീതീകരിച്ച പച്ചക്കറി 5 ൽ നിന്ന് 0 ശതമാനം. പാദ രക്ഷകൾ 5 മുതൽ 18 ശതമാനം വരെ. സംഗീത പുസ്തകങ്ങളുടെ നികുതി എടുത്തു കളഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top