മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേ പദ്ധതി യാഥാർത്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേ പദ്ധതി വേഗത്തിൽ യാഥാർത്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസങ്ങിൽ കാസർകോട് ജില്ലയിൽ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ജനകീയ കൂട്ടായ്മകൾ ചേരും.
11 കിലോമീറ്റർ സംസ്ഥാന പാതയുടെയും 16 കിലോമീറ്റർ ദേശീയ പാതയുടെയും ഭാഗമായാണ് തീരദേശ ഹൈവേ ജില്ലയിൽ കടന്നുപോകുന്നത്.57 കീലോമീറ്റർ ദൂരത്തിലാണ് ജില്ലയിൽ തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നത്.മൂന്ന് മാസത്തിനകം സംസ്ഥാനത്തെ എല്ലായിടത്തും ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് തയ്യാറാക്കും.ഒരു വർഷത്തിനകം പാത പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്.20017 18ൽ നാറ്റ് പാക്ക് സമർപ്പിച്ച അലൈൻമെന്റ റിപോർട്ട് പ്രകാരമാണ് പാത നിർമ്മിക്കുന്നത്.ഇതിനായി ഡി.പി.ആർ തയ്യാറായി കഴിഞ്ഞു.
തീരദേശ റോഡുകൾ താരതമ്യേന വീതി കുറവായതിനാൽ അഞ്ച് മീറ്റർ വീതിയുള്ള ഇടങ്ങളിൽ മേൽപാലം ആവശ്യമായി വരുന്നു എന്നത് പദ്ധതി ചെലവ് വർധനവിന് കാരണമാകും.ജില്ലയിൽ ഇത്തരത്തിൽ അഞ്ച് മേൽപാലങ്ങൾ അധികമായി നിർമിക്കേണ്ടിവരും.നിലവിൽ എട്ട് മീറ്റർ വീതിയുള്ള ഇടങ്ങളിൽ നിർമാണം ആരംഭിക്കാനാണ് പദ്ധതി.14 കിലോമീറ്റർ വീതിയിലാണ് തീരദേശ ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്.ഇതിൽ ഏഴ് മീറ്ററിൽ വീതിയിൽ രണ്ടു വരി പാതയും ബാക്കി സ്ഥലത്ത് ഫുട്ട്പാത്തും സൈക്കിൾ ട്രാക്കും ഒരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here