സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേരില്‍ ടിവി ചാനല്‍

സ്വന്തം പേരില്‍ ചാനല്‍ ആരംഭിക്കാന്‍ ഒരുങ്ങി തമിഴകത്തെ സ്റ്റൈല്‍മന്നന്‍ രജനീകാന്ത്. സൂപ്പര്‍സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ ടിവി എന്നിങ്ങനെ മൂന്നു പേരുകളാണ് ചാനലിനായി പരിഗണിച്ചിരിക്കുന്നത്. രജനീകാന്തിന്റെ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരിക്കും ടിവി ചാനല്‍ ആരംഭിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രജനി മക്കള്‍ മണ്‍റത്തിന്റെ കണ്‍വീനര്‍ വിഎം സുധാകറാണ് ചാനലിന് അപേക്ഷ നല്‍കിയിരിക്കുന്നത്. തമിഴകത്തെ നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തമായി ടെലിവിഷന്‍ ചാനലുകളുണ്ട്.

ഈ ഗണത്തിലേക്കായിരിക്കും രജനീകാന്തിന്റെ ചാനലും ഇടംപിടിക്കുക. രജനീകാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാന്‍ രജനീകാന്ത് സമ്മതപത്രവും നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top