ഇന്തോനേഷ്യയില്‍ സുനാമി മരണം 222 ആയി

ഇന്തോനേഷ്യയിൽ വ്യാപക നാശംവിതച്ച സുനാമിയിൽ മരണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. ഈ മാസം 25 വരെ ഇന്തോനേഷ്യയിൽ ജാഗ്രതാ മുന്നറിയിപ്പ് തുടരും. ശനിയാഴ്ച ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണ സംഖ്യ ഉയരുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കും. 28 പേരെ കാണാതായെന്നും റിപ്പോർട്ട് ഉണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More