മതിലു പൊളിയുമെന്ന് ഉറപ്പായപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് ആളെയിറക്കിയെന്ന് കെ സുരേന്ദ്രന്‍

k surendran

ശബരിമലയില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന സംഘത്തെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികൾക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങൾക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നാണ് കേ സുരേന്ദ്രന്‍ ആരോപിക്കുന്നു. ഫെയ്സ് ബുക്കിലൂടെയാണ് കെ സുരേന്ദ്രന്റെ ആരോപണം.  കേരളത്തിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സർക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയൻ സർക്കാർ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top