‘കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം’; മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് ആശംസകള്‍

എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികൾക്കു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്തുവിന്റെ പിറവി തന്നെ.
നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കണമെന്ന വചനം പ്രസക്തമാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച കാലം കൂടിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം വാതിലുകള്‍ അന്യനു വേണ്ടി തുറന്നിടാന്‍ മനസു കാണിച്ചവർ ക്രിസ്തുമസിന്റെ സന്ദേശം തന്നെയാണ് ഉൾക്കൊള്ളുന്നത്. കേരളീയര്‍ക്കിത് അതിജീവനത്തിന്റെ കാലം കൂടിയാണ്. പ്രതീക്ഷാ നിര്‍ഭരമായ നല്ല നാളെയിലേക്ക് ചുവടു വെക്കാന്‍ ക്രിസ്തുമസ് നമുക്ക് കരുത്തേകുമെന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top