‘വനിതാ മതില്‍’; സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പുന്നല ശ്രീകുമാര്‍

നവോത്ഥാന മൂല്യ സംരക്ഷണ സമിതി വനിതാ മതിലിനു വേണ്ടി സർക്കാരിനോട് പണം ആവശ്യപ്പെടുകയോ സർക്കാർ തരുകയോ ചെയ്തിട്ടില്ലെന്ന് പുന്നല ശ്രീകുമാർ. അതാത് സംഘടനകളാണ് സാമ്പത്തിക ചിലവ് വഹിക്കുന്നത്. വനിതാ മതിലിൽ 22 ലക്ഷം പേർ പങ്കെടുക്കും. യാഥാസ്ഥിതികരും പരിഷ്കരണവാദികളും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമാണ് വനിതാ മതിലെന്നും ഇതു സമാനതകളില്ലാത്ത സാമൂഹ്യ മുന്നേറ്റമുണ്ടാക്കുമെന്നും നവോത്ഥാന മൂല്യ സംരക്ഷണ സമിതി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പുന്നല ശ്രീകുമാർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top