വിജിയുടെ നിരാഹാരം; എംഎൽഎ കെ ആൻസലൻ നാളെ മുഖ്യമന്ത്രിയെ കാണും

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയുടെ നിരാഹാര സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംഎൽഎ കെ ആൻസലൻ നാളെ മുഖ്യമന്ത്രിയെ കാണും. ജോലി ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് വിജി ട്വന്റി ഫോർ എൻകൗണ്ടറിൽ വ്യക്തമാക്കി . വിജിക്ക് ജോലി ലഭിക്കുമെന്ന് ഉറപ്പുലഭിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ പ്രതിനിധി വിഷ്ണു പുരം ചന്ദ്രശേഖരനും ചര്‍ച്ചയില്‍ വ്യക്തമാക്കി.
അതേസമയം   വിജി നടത്തിയ പട്ടിണി സമരപ്പന്തൽ സന്ദർശിച്ച സുരേഷ് ഗോപി എംപി വിജിയ്ക്കും കുടുംബത്തിനും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top