ഇത് വെറും സാന്റാ അല്ല, സാന്താക്ലോസ് സിങ് ഡാ… വീഡിയോ

മണ്ണും വിണ്ണും മാത്രമല്ല സോഷ്യല്‍മീഡിയയും ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് രാവുകളില്‍ നിറസാന്നിധ്യമാണല്ലോ നമ്മുടെ സാന്താക്ലോസ്. സാന്താക്ലോസിന്റെ വിത്യസ്തമായ പ്രകടനങ്ങളെല്ലാം ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായിട്ടുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ് കാനഡയില്‍ നിന്നുള്ള ഒരു ക്രിസ്മസ് കാഴ്ച.
കാനഡയിലെ വീഥികളിലെ ഒരു സാന്താക്ലോസിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇത് വെറുമൊരു സാന്താക്ലോസല്ല. സാന്താക്ലോസ് സിങ് ആണ്. സിഖുകാരനായ യുവാവാണ് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച് വീഥികളില്‍ സന്തോഷം നിറച്ചുകൊണ്ട് സ്‌നേഹസമ്മാനങ്ങളും മധുരങ്ങളും വിതരണം ചെയ്യുന്നത്.
സിഖുകാര്‍ തലയില്‍ ധരിക്കാറുള്ള തൊപ്പിയും ധരിച്ചുകൊണ്ടാണ് സാന്താക്ലോസിന്റെ നൃത്തം. സാന്റാ സിങ് എന്നാണ് ആരാധകര്‍ ഈ സാന്താക്ലോസിനെ വിശേഷിപ്പിക്കുന്നത് പോലും. എന്തായാലും നവമാധ്യമങ്ങളിലും തരംഗമാവുകയാണ് ഈ സാന്താക്ലോസ് സിങ്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here