വരന് ശബ്ദവൈകല്യം; വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പ് പെണ്‍കുട്ടി പിന്മാറി

പ്രതിശ്രുത വരന് ശബ്ദവൈകല്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തിന് തൊട്ടു മുമ്പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഇക്കഴിഞ്ഞ 24നാണ് (തിങ്കള്‍) ഇരുവരുടേയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന് വരന്റെ വീട്ടുകാര്‍ അറിയുന്നത്. തൊടുപുഴയിലാണ് സംഭവം. വിദേശത്തായിരുന്ന വരന്റെ ഫോട്ടോ കണ്ടാണ് വധു വിവാഹത്തിന് സമ്മതം മൂളിയത്. വിവാഹത്തിന് നാല് ദിവസം മുമ്പാണ് വരന്‍ നാട്ടിലെത്തിയത്. അപ്പോഴാണ് വൈകല്യം യുവതി തിരിച്ചറിഞ്ഞത്. വരന്റെ ബന്ധുക്കൾ തൊടുപുഴ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here