അഖിലേന്ത്യ സെവൻസ് ടൂർണ്ണമെന്റിനിടെ സംഘർഷം; താരങ്ങൾക്കും കാണികൾക്കും പരിക്ക്

മലപ്പുറത്തെ അഖിലേന്ത്യ സെവൻസ് ടൂർണ്ണമെന്റിനിടെ സംഘർഷം. സെവൻ ടൂർമണ്ണമെന്റുകളിലെ പ്രമുഖ ടീമുകളായ മെഡിഗാർഡ് അരീക്കോടും ഫ്രണ്ട്‌സ് മമ്പാടും തമ്മിലുളള മത്സരമാണ് കയ്യാംകളിയിൽ അവസാനിച്ചത്. സംഘർഷത്തിൽ താരങ്ങൾക്കും കാണികൾക്കും പരുക്കേറ്റിട്ടുണ്ട്.
മൊറയൂർ അഖിലേന്ത്യ സെവൻസ് ടൂർണ്ണമെന്റിനിന്റെ മൂന്നാം ദിന മത്സരത്തിനിടെയാണ് താരങ്ങളും കാണികളും തമ്മിൽ ഏറ്റുമുട്ടിയത്. ഓഫ് സൈഡ് ഗോളുമായി ബന്ധപ്പെട്ട് തർക്കത്തിന് പിന്നാലെ താരങ്ങൾ റഫറിയെ മർദ്ദിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം.
പിന്നാലെ മൈതാനത്തേക്ക് ഇരച്ചെത്തിയ ആരാധകർ താരങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തു. സംഘാടകരും മർദ്ദിച്ചതായി പരാതിയുണ്ട്. നിരവധി താരങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്.
എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന് ശേഷം മത്സരം തുടർപ്പോൾ 2 എതിരെ 5 ഗോളുകൾക്ക് മെഡിഗാർഡ് അരീക്കോട് വിജയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here