Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം-ബിജെപി രഹസ്യധാരണയെന്ന് കെ മുരളീധരൻ എംഎൽഎ

December 26, 2018
Google News 1 minute Read
k muraleedharan alleges cpm bjp secret pact prior to loksabha election

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം-ബിജെപി രഹസ്യധാരണയെന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ എംഎൽഎ. ബിജെപി സമരം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോഴാണ് ശബരിമലയിലേക്ക് സർക്കാർ സ്ത്രീകളെ എത്തിക്കുന്നത്. ജീവച്ഛവമായ ബിജെപിക്ക് ഓക്‌സിജൻ നൽകുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള യുവതികൾ ശബരിമലയിൽ എത്തിയതിൽ പോലീസിനും സർക്കാരിനും പങ്കുണ്ടോയെന്ന് .സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here