പള്ളിത്തർക്കം; ഓർത്തഡോക്‌സ് സഭ ഇന്ന് ഗവർണറെ കാണും

പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ ഇന്ന് ഗവർണറെ കാണും. ഞായറാഴ്ച സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും പ്രതിഷേധദിനം ആചരിച്ചിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻറെ അടിയന്തരയോഗവും ഉടൻ ചേരുന്നുണ്ട്. കോതമഗംലം ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ തോമസ് പോൾ റമ്പാനെ അറസ്റ്റ് ചെയ്തതിൽ ഓർത്തഡോക്‌സ് സഭക്ക് കടുത്ത പ്രതിഷേധമുണ്ട്. സഭാക്കേസിലെ കോടതിവിധികൾ നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും രംഗത്തെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here