Advertisement

അയ്യപ്പ ജ്യോതിക്കെത്തിയ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ 40 പേര്‍ക്കെതിരെ കേസ്

December 27, 2018
Google News 1 minute Read

കണ്ണൂര്‍ പയ്യന്നൂരില്‍ അയ്യപ്പ ജ്യോതിക്കെത്തിയ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് 40 പേര്‍ക്കെതിരെ കേസെടുത്തു. പെരുമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം ഇന്നലെ വൈകീട്ടുണ്ടായ അക്രമത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More: മന്‍മോഹന്‍സിങായി അനുപം ഖേര്‍; ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു

സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. അതേസമയം, കാഞ്ഞങ്ങാട് ആശുപത്രിയിൽ പരിക്കേറ്റു കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് കേസും കണ്ടോത്ത് വാഹനം അക്രമിച്ച സംഭവത്തിൽ ഒരു കേസും കൂടി ഇന്ന് പയ്യന്നൂർ പൊലീസ് രജിസ്റ്റർ ചെയ്തു. കരിവെള്ളൂർ, കണ്ടോത്ത്, കോത്തായിമുക്ക് എന്നിവിടങ്ങളിൽ അക്രമം നടത്തിയവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്‌.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here