ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്ന വ്യാജപ്രചരണം: ബി.ജെ.പി. നേതാവിനെതിരെ കേസെടുത്തു

ബിജെപി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് വ്യാജപ്രചരണം നടത്തിയ ബി.ജെ.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ജെ. ജയനെതിരെയാണ് തിരുവല്ലയിൽ കേസ് രജിസ്റ്റർ ചെയ്തത്.
തൃശ്ശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയിൽ ബിജെപി കള്ള പ്രചരണം നടത്തിയത്.
Read More: വിക്കനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ പുറത്തിറക്കി
താന്‍ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്നുള്ള വ്യാജപ്രചരണത്തിനെതിരെ ഋഷിരാജ് സിങ് പരാതി നല്‍കിയിരുന്നു. അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കാണ് പരാതി നല്‍കിയിരുന്നത്. സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നു വ്യാജപ്രചരണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here