Advertisement

പ്രവാസികള്‍ക്കുള്ള ‘സാന്ത്വനം’ പദ്ധതി: 10 കോടി രൂപ കൂടി അധികമായി അനുവദിച്ചു

December 27, 2018
Google News 1 minute Read

പ്രവാസ  ജീവിതം കഴിഞ്ഞ് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്ന സര്‍ക്കാരിന്‍റെ ‘സാന്ത്വനം’ പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അധികമായി അനുവദിച്ചു. ഇതുവഴി 3750 പേര്‍ക്ക് കൂടുതലായി ആനുകൂല്യം ലഭിക്കും. ഈ വര്‍ഷം ഇതിനകം തന്നെ 2452 പേര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.

Read More: ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്ന വ്യാജപ്രചരണം: ബി.ജെ.പി. നേതാവിനെതിരെ കേസെടുത്തു

‘സാന്ത്വനം’ പദ്ധതി പ്രകാരം 2018 ജൂലൈ 20 വരെ സര്‍ക്കാര്‍ ഉത്തരവായ എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ചും അപേക്ഷയെ സംബന്ധിച്ചുമുളള വിവരങ്ങള്‍ www.norkaroots.net വെബ്സൈറ്റില്‍ ലഭ്യമാണ്. കോള്‍ സെന്‍റര്‍ നമ്പരായ 0471-2770522 ലും ബന്ധപ്പെടാവുന്നതാണ്. ധനസഹായം ലഭിക്കാന്‍ ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരാകാതെ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോര്‍ക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here