Advertisement

വനിതാ മതിലിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന സിഡിഎസ് വൈസ് ചെയർപേഴ്‌സന്റെ നിർദേശത്തിൽ അന്വേഷണം

December 28, 2018
Google News 0 minutes Read

വനിതാ മതിലിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ നിർബന്ധമായും പങ്കെടുക്കണമെന്ന സിഡിഎസ് വൈസ് ചെയർപേഴ്‌സന്റെ നിർദേശത്തിൽ അന്വേഷണം. അഫിലിയേഷൻ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയ പുഷ്പലതക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.

ഒരു അയൽക്കൂട്ടത്തിൽ നിന്ന് 10 പേരെങ്കിലും പങ്കെടുക്കണമെന്നായിരുന്നു സന്ദേശം.ഇല്ലാത്ത പക്ഷം പേരും അഫിലിയേഷൻ നമ്പറും നൽകി നടപടികൾ സ്വീകരിക്കും എന്നുമായിരുന്നു മുന്നറിയിപ്പ്. 15 വയസ് തികഞ്ഞ കുട്ടികളേയും പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നും നിർദേശം നൽകിയിരുന്നു. വനിതാ മതിലിൽ പങ്കെടുക്കാത്ത അയൽക്കൂട്ടങ്ങൾ ഇനി വേണ്ട എന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

അതേസമയം, അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് കുടുംബശ്രീ വ്യക്തമാക്കി. ശബ്ദ സന്ദേശം പുറപ്പെടുവിച്ച സി ഡി എസ് വൈസ് ചെയർപേഴ്‌സൺ പുഷ്പലതക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.സംഭവത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലിഗ് നിറമരുതൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പുഷ്പലതക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ജില്ലാ കളക്ടറെ സമീപിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here