ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്ത കോളേജ് അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ

ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായി വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ച് പ്രതികാര നടപടിയെടുത്ത നെഹ്‌റു കോളേജിലെ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരായ വിദ്യാർത്ഥികൾ. പരീക്ഷ ക്രമക്കേടിന് കൂട്ടുനിന്ന അധ്യാപകർക്കതിരെ വകുപ്പ് തല നടപടിക്കായി നിയമ പോരാട്ടത്തിന് വരെ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ. അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് അല്ലാത്തപക്ഷം സമരം തുടങ്ങുമെന്നും എസ് എഫ് ഐ നേതാക്കളും പറഞ്ഞു.
കുഹാസ് സെനറ്റ് കമ്മറ്റിയും, അഡ്ജുഡിഫിക്കേഷൻ കമ്മിറ്റിയും നെഹ്‌റു കോളേജിൽ നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് വിവാദമായ എം ഫാം മൂന്നാം വർഷ പ്രാക്ടിക്കൽ പരീക്ഷ അതുൽ ജോസ് അടക്കമുള്ള വിദ്യാർത്ഥികൾക്ക് വീണ്ടും നടത്താൻ തീരുമാനമായത്. എന്നാൽ ക്രമക്കേട് നടത്തിയ അധ്യാപകർക്ക് എതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ആരോഗ്യ സർവ്വകലാശാല അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്ന് എസ് എഫ് ഐ യും ആവശ്യപ്പെടുന്നു.
നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടങ്ങാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.അതേസമയം 31,1 തിയ്യതികളിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രാക്ടിക്കൽ പരീക്ഷ വീണ്ടും നടത്തുമെന്ന അറിയിപ്പ് പരാതിക്കാരായ വിദ്യാർത്ഥികൾക്ക് അജു ഡി ഫിക് കമ്മീഷൻ അംഗങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here