ജിഎസ്ടി വിഹിതം നൽകുന്നതിൽ കേരളത്തൊട് അവഗണനയില്ല; കഴിഞ്ഞ മാസം വരെയുള്ള വിഹിതം സംസ്ഥാനത്തിന് നൽകി : ധനമന്ത്രാലയം

ജിഎസ്ടി വിഹിതം നൽകുന്നതിൽ കേരളത്തൊട് അവഗണനയില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കഴിഞ്ഞ മാസം വരെയുള്ള വിഹിതം സംസ്ഥാനത്തിന് നൽകിയതായ് കേന്ദ്ര ധനമന്ത്രാലയം രേഖാമൂലം വ്യക്തമാക്കി. കേരളത്തിന് ജി.എസ്.ടി വിഹിതമായ് ഇതുവരെ നൽകിയത് പതിനാറായിരം കോടി രൂപ. നവമ്പർ വരെ നൽകിയത് പതിനഞ്ചായിരത്തി അഞ്ചൂറ്റി മുപ്പത്തി മൂന്ന് കോടിയാണ്. താത്ക്കാലിക വിഹിതമായ് നവമ്പർ വരെ 2671 കോടി രൂപയും നൽകി.
ജി.എസ്.ടി വിഹിതം ലഭിയ്ക്കുന്നത് സമ്പന്ധിച്ച കേരളത്തിന്റെ ആക്ഷേപങ്ങളെ രേഖാപരമായാണ് കേന്ദ്രസർക്കാർ തള്ളിയത്. അന്തർസംസ്ഥാന ചരക്ക് നീക്കത്തിന്റെ ഭാഗമായ് നൽകേണ്ട ഐ.ജി.എസ്.ടി വിഹിതത്തിൽ ഒരു കുടിശ്ശികയും സംസ്ഥാനത്തിന് ഇല്ല. കഴിഞ്ഞ മാസത്തെ വിഹിതം വരെ സംസ്ഥാനത്തിന് നൽകിയിട്ടുണ്ട്. ആകെ ഇതുവരെ ഈ ഇനത്തിൽ മാത്രം പതിനഞ്ചായിരത്തി അഞ്ചൂറ്റി മുപ്പത്തി മൂന്ന് കോടിയാണ് കേരളത്തിന് നൽകി. ഇതിൽ താത്ക്കാലിക വിഹിതമായ 2671 കോടി രൂപയും ഉൾപ്പെടുന്നതായ് ധനമന്ത്രി ലോകസഭയിൽ രേഖ്മൂലം വ്യക്തമാക്കി. കേരളത്തിൽ നിന്ന് സി.ജി.എസ്.ടി വിഹിതമായ് ഇതുവരെ 6726 കൊടിയും എസ്.ജി.എസ്.ടി വിഹിതമായ് 10717 കൊടിയും, ഐ.ജി.എസ്.ടി വിഹിതമായ് 3599 കോടിയും ആണ് പിരിഞ്ഞ് കിട്ടിയിട്ടുള്ളത്. അതായത് ജി.എസ്.ടി വിഹിതം ലഭിയ്ക്കുന്നത് സമ്പന്ധിച്ച കേരളത്തിന്റെ ആക്ഷേപങ്ങൾ പൂർണ്ണമയ് തള്ളുകയാണ് കേന്ദ്ര ധനമന്ത്രാലയം. ജി.എസ്.ടി നടപ്പാക്കാൻ എറ്റവും അവസാനം മാത്രം നടപടി സ്വീകരിച്ച രാജ്യത്തെ സംസ്ഥാനത്തോട് അർഹമായ എല്ലാ നീതിയും കാട്ടിയിട്ടുണ്ടെന്ന് ഇത് സമ്പന്ധിച്ച 24 ന്റെ ചോദ്യത്തോട് ധനമന്ത്രാലയ വ്യത്തങ്ങളും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here