Advertisement

ബംഗ്ലാദേശില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ്

December 30, 2018
Google News 1 minute Read

കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും. ശൈഖ് ഹസീന വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സര്‍വേ ഫലങ്ങള്‍ നല്‍കുന്ന സൂചന. 6 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണു തെരഞ്ഞെടുപ്പ്.

Read More: ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’

ഭരണ കക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ജദീയ ഐക്യമുന്നണിയും തമ്മിലാണ് പ്രധാന മത്സരം. അവസാന നിമിഷത്തെ സംഘര്‍ഷത്ത തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ ഇന്റര്‍നെറ്റ് സേവനം പോലും തടസപ്പെട്ടു. പ്രതിപക്ഷപ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുന്നതും കലാപങ്ങള്‍ തുടരുന്നതും അന്താരാഷ്ട്ര മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തു.

Read More: വനിതാ മതിലിന് ആശംസകള്‍ നേര്‍ന്ന് നടി സുഹാസിനി (വീഡിയോ)

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്നത്. ബി.എന്‍.പി യുടെ നേതൃത്വത്തിലുള്ള മുന്നണി സജീവമായി രംഗത്തുണ്ടെങ്കിലും പ്രചരണത്തില്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തന്നെയാണ് മുന്‍ തൂക്കം.

Read More: ‘അമ്മ മനസിന്റെ നോവ്’; മരിച്ച കുഞ്ഞിനെ പാലൂട്ടാന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ് (വീഡിയോ)

തുടർച്ചയായ മൂന്നാം തവണയും ഷെയ്ക്ക് ഹസീന അധികാരത്തിലെത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് നടക്കുമെങ്കിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്നാണ്
പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here