മുത്തലാഖ്; കുഞ്ഞാലിക്കുട്ടിയ്ക്ക് എതിരെ നടപടിയില്ല, വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി തങ്ങള്‍

മുത്തലാഖ് ബില്‍ സംബന്ധിച്ച് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരണമാണെന്ന് ഹൈദരലി ഷിഹാബ് തങ്ങള്‍. ലോക്സഭാ സമ്മേളന ദിവസം സഭയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാഞ്ഞത് സംബന്ധിച്ചാണ് വിശദീകരണം തേടിയത്. വിശദീകരണ കുറിപ്പ് നല്‍കുകയും ഫോണില്‍ നേരിട്ട് ബന്ധപ്പെടുകയും ചെയ്തുവെന്നാണ് തങ്ങളുടെ പത്രക്കുറിപ്പിലുള്ളത്. വിശദീകരണം തൃപ്തികരമായതിനാല്‍ തുടര്‍ നടപടികള്‍ ഇല്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഇതോടെ ഇത് സംബന്ധിച്ച എല്ലാ വിവാദങ്ങളും പാര്‍ട്ടിയുടെ ഉത്തമ താത്പര്യമനുസരിച്ച് അവസാനിപ്പിക്കേണ്ടതാണെന്നും അതേസമയം മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ജനപ്രതിനിധികളും ജാഗ്രതകാണിക്കണം എന്നും പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here