അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ സാധ്യത

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യും എന്ന സൂചനയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നല്‍കുന്നത്. പട്യാല ഹൗസ് കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആരോപണം ഉന്നയിച്ചത് മലയാളിയായ അഭിഭാഷകന്‍ അലിജോ ജോസഫിനെതിരെ. എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ’24’ ന് ലഭിച്ചു.

Read More: സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ മുടിയില്‍ തീപിടിച്ചു (വീഡിയോ)

കുറിപ്പിലെ ഉള്ളടക്കം വ്യക്തമാക്കുന്നത് അന്വേഷണത്തിനെതിരായ ഗൂഢാലോചനയാണെന്ന് റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആരോപിയ്ക്കുന്നു. സോണിയ ഗാന്ധിയ്ക്ക് എതിരായ ചോദ്യങ്ങളെ എങ്ങനെ നേരിടണം എന്നാണ് കൈമാറിയ കുറിപ്പിലെ ചോദ്യം. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബത്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന സൂചനയാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. നേരിട്ട് സൂചിപ്പിയ്ക്കുന്നതിനെക്കാള്‍ പല ആരോപണങ്ങളും വ്യക്തമായി മനസിലാകുന്ന രീതിയില്‍ പരോക്ഷമായി രേഖപ്പെടുത്തിയിരിയ്ക്കുന്നു.

Read More: മക്കളെ തട്ടികൊണ്ടുപോകുമെന്ന് പറഞ്ഞ് ഫോണ്‍ഭീഷണി; ശബ്ദരേഖ ’24’ ന്

റിപ്പോര്‍ട്ടിലെ 21-ാം ഖണ്ഡികയിലാണ് മലയാളിയായ അഭിഭാഷകന്‍ അലിജോ ജോസഫിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ആരോപണം. വൈദ്യപരിശോധന സമയത്ത് അലിജോ ജോസഫിന് ക്രിസ്ത്യന്‍ മിഷേല്‍ ഷേയ്ക്ക് ഹാന്‍ഡ് കൊടുക്കുന്നതായി നടിച്ച് കുറിപ്പ് കൈമാറി. മൊബൈല്‍ ഫോണ്‍ മറച്ചാണ് ഈ കുറിപ്പ് അലിജോ ജോസഫ് കൈപറ്റിയത്. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ രഞ്ജിത്ത് കൗര്‍ ഇതുകാണുകയും കുറിപ്പ് തിരികെ വാങ്ങുകയും ചെയ്തു. മിസിസ് ഗാന്ധിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ എങ്ങനെ മറികടക്കണം എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അന്വേഷണങ്ങളെ വഴിതെറ്റിയ്ക്കാനുള്ള ഗൂഢാലോചന കുറിപ്പ് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

Read More: ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’

അടുത്ത തവണ പ്രധാനമന്ത്രിയാകാന്‍ പോകുന്ന ഇറ്റാലിയന്‍ വനിതയുടെ മകനെക്കുറിച്ചും ക്രിസ്ത്യന്‍ മിഷേല്‍ ചോദ്യംചെയ്യലിനിടെ പരാമര്‍ശിച്ചു. ഇത് സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ഇപ്പോള്‍ സാധിയ്ക്കില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നത്. എറ്റവും പ്രധാനം പല പ്രസ്താവനകളും വസ്തുതകളുമായി വിലയിരുത്തിയാല്‍ എ.കെ.ആന്റണി, അഹമ്മദ് പട്ടേല്‍, പി.ചിദംബരം മുതലായ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളും സംശയത്തിന്റെ നിഴലിലാണെന്ന് സൂചിപ്പിയ്ക്കുന്നതാണ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട്. മാത്രമല്ല വളരെ അടുത്ത് തന്നെ ഇവരെ ഒരോരുത്തരെയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സൂചനയും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് നല്‍കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top