പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിറുത്തി വച്ചു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിറുത്തി വച്ചു. മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും, സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്‍ ഇന്ന് സഭയില്‍ ഹാജരായിട്ടില്ല. ഭൂരിപക്ഷം ലഭിച്ചാല്‍ ബില്ല് പാസ്സാകും. പ്രാദേശിക പാര്‍ട്ടികളുമായും, മുന്നണികളുമായും ബിജെപി ചര്‍ച്ച നടത്തുന്നുണ്ട്. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ബിജെപി ഇവരോട് അഭ്യര്‍ത്ഥിക്കുന്നത്. ജനതാദള്‍ യുണൈറ്റഡ് പോലുള്ള ചെറുകക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്നും സൂചനയുണ്ട്. ഇനി ഇന്ന് സഭയില്‍ ബില്ല് അവതരിപ്പിച്ചിട്ടില്ലെങ്കില്‍ നാളെ ഇത് ഓര്‍ഡിനന്‍സായി എത്താനും സാധ്യതയുണ്ട്.

റാഫേൽ വിഷയത്തിൽ പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധത്തെ അവഗണിച്ച് ഇന്ന് തന്നെ ചർച്ച പൂർത്തിയാക്കി വോട്ടിനിടാനാണ് ശ്രമം. ഒൻപത് തവണ മാറ്റിവച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയവുമായി ബന്ധപ്പെട്ട ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും. മുത്തലാഖ് ബില്ലുമായ് ബന്ധപ്പെട്ട പ്രതിപക്ഷ പാർട്ടികളുടെ യോഗവും ഇന്ന് നടന്നിരുന്നു.

വർഷാവസാനത്തിലെ സമ്മേളന ദിവസം ലോകസഭ പാസാക്കിയ മുത്തലാക്ക് ബില്ലാണ് രാജ്യസഭയിലെ ഇന്നത്തെ പ്രധാന അജണ്ട. പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥമായ് അവതരിപ്പിയ്ക്കുന്ന ബില്ല് ഇന്ന് തന്നെ ചർച്ചപൂർത്തിയാക്കി വോട്ടിനിടാനാണ് ലിസ്റ്റ് ഓഫ് ബിസിനസ്സ് പ്രകാരമുള്ള തിരുമാനം. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിയ്ക്കുന്ന ബില്ലിനെ പ്രതിപക്ഷ പാർട്ടികൾ എതിർക്കും. ബില്ല് രാജ്യസഭയിൽ പാസാക്കാൻ സാധ്യതകൾ തേടിയ സർക്കാരിന് ഇതുവരെയും അതിനുപാകത്തിൽ പിന്തുണ ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. 245 അംഗ ഉപരിസഭയിൽ ബി.ജെ.പി യ്ക്ക് 73 അംഗങ്ങൾ മാത്രമാണ് ഉള്ളത്. ഇന്ന് സഭയിൽ ഹാജരാകാൻ എല്ലാ പാർട്ടികളും അംഗങ്ങൾക്ക് വിപ്പ് നൽകി.

മുത്തലാക്ക് ബിൽ സഭ പരിഗണിയ്ക്കാതെ സെലക്ട് കമ്മറ്റിയ്ക്ക് വിടണം എന്നാണ് ഇടത് പക്ഷത്തിന്റെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ബിനോയ് വിശ്വം, കെ സോമ പ്രസാദ് എളമരം കരീം എന്നി അംഗങ്ങൾ ചെയർമാന് കത്ത് നൽകി. മുത്തലാക്ക് ബില്ലിനെ പൊതു ധാരണയുടെ അടിസ്ഥാനത്തിൽ എതിർക്കാനുള്ള സാധ്യതകൾ തേടി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. സഭ ചേരുന്നതിന് മുൻപാണ് പ്രതിപക്ഷ പാർട്ടികൾ സമ്മേളിയ്ക്കുക. ബില്ല് പാസാക്കുന്നതുമായ് ബന്ധപ്പെട്ട ചോദ്യങ്ങളോട് തികഞ്ഞ ആത്മവിശ്വാസം ഇക്കാര്യത്തിൽ പാർട്ടിയ്ക്കുണ്ടെന്നായിരുന്നു ബി.ജെ.പി വക്താക്കളുടെ പ്രതികരണം. ബില്ല് രാജ്യസഭ കടക്കില്ലെന്ന് കോൺഗ്രസ്സും വ്യക്തമാക്കി. ലോകസഭാ അജണ്ടകളിൽ ഇന്ന് പ്രധാനം പ്രളയവുമായ് ബന്ധപ്പെട്ട ചർച്ചയാണ്. ബി.ജെ.ഡി അംഗം ഭർത്യഹരി മഹ്താബും എ.ഐ.എ.ഡി.എം.കെ അംഗം ഡോ.പി വേണുഗോപാലും നൽകിയിട്ടുള്ള നോട്ടിസുകളാണ് സഭ പരിഗണിയ്ക്കുക. റൂൾ 193 പ്രകാരം ആണ് ചർച്ച. ദേശിയ മെഡിക്കൽ കമ്മിഷൻ ബില്ലും; ദേശിയ കമ്പനി ഭേഭഗതി ബില്ലും ലോകസഭ ഇന്ന് പരിഗണിയ്ക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top