വിശാല പ്രതിപക്ഷ ഐക്യത്തിന് യുപിയില്‍ തിരിച്ചടി

ബിജെപിക്കെതിരെ വിശാലമായ പ്രതിപക്ഷ ഐക്യം സൃഷ്ടിച്ച് കരുത്ത് കാട്ടാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമങ്ങള്‍ക്ക് ആദ്യ വെല്ലുവിളി ഉയരുന്നത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് തന്നെയാണ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുള്ള സഖ്യ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും.
Read More: വനിതാ മതില്‍ ഉയരുമ്പോള്‍
2015 ലെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച് ഇന്ത്യയാകെ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായ വിശാല പ്രതിപക്ഷ സഖ്യം. ഇങ്ങനെയൊരു സഖ്യം വന്നാല്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാവുക എണ്‍പത് എംപിമാരെ തെരഞ്ഞെടുത്തയക്കുന്ന ഉത്തര്‍പ്രദേശിലായിരിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷെ, അമേത്തിയും റായ്ബറേലിയും ഒഴികെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി മത്സരിക്കാന്‍ എസ്.പിയും ബി.എസ്.പിയും ഒരുങ്ങുമ്പോള്‍ പ്രതിപക്ഷ ഐക്യമെന്ന സങ്കല്‍പ്പം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
Read More: സവര്‍ക്കറുടെ ജയില്‍ മുറിയില്‍ നരേന്ദ്ര മോദിയെത്തി (വീഡിയോ)
കോണ്‍ഗ്രസിനെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ അത് എസ്.പി, ബി.എസ്.പി സഖ്യത്തിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉണ്ട്. എങ്കിലും, പ്രതിപക്ഷ സഖ്യം ഗൗരവതരമായ ഒന്നാണോ എന്ന കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ സംശയങ്ങള്‍ ജനിപ്പിക്കാന്‍ ബിജെപിക്ക് ഇത് അവസരമൊരുക്കുമെന്ന വിലയിരുത്തലുകളുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here