Advertisement

വനിതാ മതിലിന് ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ആലപ്പുഴ ജില്ല

December 31, 2018
Google News 1 minute Read

നാളെ നടക്കുന്ന വനിതാ മതിലിൽ ഏറ്റവും കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിക്കാനൊരുങ്ങി ആലപ്പുഴ ജില്ല. ജില്ലയിൽ മതിലൊരുക്കുന്ന 107 കിലോ മീറ്റർ ദുരത്തിൽ നാലേകാൽ ലക്ഷം വനിതകളെ പങ്കെടുപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതിയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ അറിയിച്ചു. അതേസമയം, ആലപ്പുഴയുടെ വിപ്ലവ നായിക കെ.ആർ ഗൗരിയമ്മ വനിതാ മതിലിന്റെ ഭാഗമാകും എന്ന് പ്രഖ്യാപിച്ചത് പ്രവർത്തകർക്കിടയിൽ കൂടുതൽ ആവേശം പകര്‍ന്നിട്ടുണ്ട്.

Read More: ‘ഈ ഓട്ടം ഒരു ജീവന്‍ രക്ഷിക്കാന്‍’; കയ്യടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായിസ്ത്രീ – പുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 620 കിലോ മീറ്റർ ദൂരം വനിതാ മതിൽ ഒരുക്കുന്നത്. സംസ്ഥാനത്തെ 9 ജില്ലകളിൽ കൂടി ഇത് പോകുന്നുണ്ട്. ഇതിൽ 107 കിലോമീറ്റർ , ആരൂര് മുതൽ ഓച്ചിറ വരെ ഏറ്റവും ദൈര്‍ഘ്യത്തില്‍ വനിതാ മതിൽ ഒരുക്കുന്നത് ആലപ്പുഴ ജില്ലയിലാകും.

Read More: പുതുവര്‍ഷം പിറന്നു; ന്യൂസിലാന്‍ഡ് ആഘോഷ തിമിര്‍പ്പില്‍

ഒരു മീറ്ററിൽ മൂന്ന് സ്ത്രീകൾ എന്ന കണക്കിൽ 107 കി.മീറ്ററിൽ 3 ലക്ഷത്തി ഇരുപത്തിയൊന്നായിരം സ്ത്രീകളാണ് വേണ്ടത്. എന്നാൽ ജില്ലയിൽ മാത്രം നാലേകാൽ ലക്ഷം വനിതകളെ മനുഷ്യ മതിലിന് എത്തിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. ഇതിൽ വനിതാ മതിൽ കടന്ന് പോകാത്ത കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നായി അൻപതിനായിരം വനിതകളെ കൂടി ആലപ്പുഴയുടെ വിവിധ ഭാഗങ്ങങ്ങളിൽ എത്തിക്കും.

Read More: ആര്‍ച്ചി ഷില്ലറിന് കൈ കൊടുത്ത് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ)

സ്ത്രീ ശാക്തീകരണത്തിന്റെ പുതു ചരിത്രം കുറിക്കാനൊരുങ്ങുന്ന വനിതാ മതിലിന് പിന്തുണയേകി വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും കെ.ആർ ഗൗരിയമ്മയും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി ജി. സുധാകരൻ വീട്ടിലെത്തിയാണ് ഗൗരിയമ്മയെ ക്ഷണിച്ചത്. മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വനിതാ മതിലിന് ക്ഷണിക്കാനാണ് എത്തിയതെന്ന സുധാകരന്റെ ആമുഖം അവസാനിക്കുന്നതിന് മുന്നെ തന്നെ പഴയ സമര നായിക മതിലിനുള്ള പിന്തുണ അറിയിച്ചു. തുടർന്ന് വനിതാ മതിലിന് പിന്തുണയേകിയുള്ള സന്ദേശം ഗൗരിയമ്മ സുധാകരന് കൈമാറി. ദേശീയ പാതയിൽ ശവക്കോട്ടപാലത്തിന് സമീപത്തായി ഗൗരിയമ്മയെ വനിതാ മതിലിൽ പങ്കെടുപ്പിക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here