‘ഈ ഓട്ടം ഒരു ജീവന്‍ രക്ഷിക്കാന്‍’; കയ്യടിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

ഒരു ജീവന്‍ രക്ഷിക്കാന്‍ ഓടിയ ഓട്ടമാണ് രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ എന്ന പൊലീസ് ഓഫീസറെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയത്. കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്ക് സൈറനിട്ട് എത്തിയ ആംബുലന്‍സിന് മുന്നോട്ട് പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, രഞ്ജിത്ത് കുമാര്‍ വഴികാട്ടിയായി മുന്നില്‍ നിന്നപ്പോള്‍ എല്ലാ പ്രതിബന്ധങ്ങളും അനായാസം മറികടന്ന് ആംബുലന്‍സ് മുന്നോട്ട് കുതിച്ചു.
അത്യാസന്ന നിലയിലായ രോഗിയെ കൊണ്ട് വരുന്ന വഴിയില്‍ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് സംഭവം. എത്രയും വേഗം കടത്തിവിടുവാന്‍ രഞ്ജിത്ത് കുമാര്‍ എടുത്ത നന്മയെയാണ് ജനം വാഴ്ത്തുന്നത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുമാര്‍ അവിടെ ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.
Read More: പുതുവര്‍ഷം പിറന്നു; ന്യൂസിലാന്‍ഡ് ആഘോഷ തിമിര്‍പ്പില്‍
ആംബുലന്‍സിന് മുന്നില്‍ ഓടിയാണ് ഈ പൊലീസുകാരന്‍ തന്റെ ജോലി കൃത്യമായി ചെയ്തത്. ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥന്‍ കാണിച്ച ആത്മാര്‍ഥതയ്ക്ക് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here