Advertisement

30 ലക്ഷമല്ല, 50 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തേക്കും: കടകംപള്ളി (വീഡിയോ)

January 1, 2019
Google News 1 minute Read

വനിതാ മതിൽ ചരിത്രമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നവോത്ഥാന പോരാട്ടത്തിന്‍റെ മറ്റൊരു അധ്യായമായി 2019 ജനുവരി ഒന്ന് മാറുമെന്നും കടകംപള്ളി. ഉച്ചയ്ക്ക് ശേഷം ഒരു പക്ഷേ സർക്കാർ ഓഫീസ് പ്രവർത്തനത്തെ പരിപാടി ബാധിച്ചേക്കാം. പക്ഷേ ജീവനക്കാർ ആ കുറവ് വരും ദിവസങ്ങളിൽ പരിഹരിക്കും. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഉച്ചയ്ക്ക് ശേഷം അവധി നൽകിയതെന്നും കടകംപള്ളി ’24’ നോട് പ്രതികരിച്ചു.

Read More: ‘ലാലേട്ടനൊപ്പം അഭിനയിച്ചത് സുകൃതം’; ‘ഈ വര്‍ഷത്തെ ഏറ്റവും വലിയ വരം’: മഞ്ജു വാര്യര്‍

പ്രതീക്ഷിച്ചതിലും ഇരട്ടി ആളുകള്‍ മതിലില്‍ പങ്കെടുക്കും. നേരത്തെ 30 ലക്ഷം പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഒട്ടും അതിശയോക്തിയില്ലാതെ ഇപ്പോള്‍ പറയാന്‍ സാധിക്കും 50 ലക്ഷം പേരെങ്കിലും വനിതാ മതിലില്‍ പങ്കെടുക്കുമെന്ന്. പ്രധാനപ്പെട്ട പട്ടണങ്ങളില്‍ ഒന്നിലധികം മതിലുകള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here