Advertisement

കൊല്ലത്തും പരക്കെ അക്രമം

January 2, 2019
Google News 0 minutes Read
sabarimala kollam

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി ആര്‍എസ്എസ് പ്രവർത്തകർ കൊല്ലത്ത് നടത്തിയ പ്രതിഷേധ മാർച്ചുകളിൽ പരക്കെ സംഘർഷം. കരുനാഗപ്പള്ളിയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർ പോലീസിനെ ആക്രമിച്ചു. കടകൾക്ക് നേരെയും ആക്രമണമുണ്ടായി. രാമൻ കളങ്ങരയിലും, കുണ്ടറയിലും പട്ടാഴിയിലും പ്രവർത്തകർ നിർബന്ധിച്ച് കടകളിപ്പിച്ചു. വിവിധയിടങ്ങളിൽ നടന്ന അക്രമങ്ങളിൽ മീഡിയ വൺ ക്യാമറാമാൻ ബിജു, കേരള കൗമുദി ഫോട്ടോഗ്രാഫർ ശ്രീധർ ലാൽ, മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി സനൽ എന്നിവർക്ക് മർദ്ദനമേറ്റു. ശാസ്താംകോട്ടയിൽ ബസ്സിന്റെ ചില്ലുകൾ പ്രതിഷേധക്കാർ എറിഞ്ഞ് തകർത്തു. ശാസ്താംകോട്ട ഭരണിക്കാവിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറുണ്ടായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here