Advertisement

പമ്പയിലെത്തിയത് രാത്രി 12ന്; ദര്‍ശനം മൂന്നരയ്ക്ക് ശേഷം

January 2, 2019
Google News 0 minutes Read
sabarimala

ശബരിമലയില്‍ ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി യഥാര്‍ത്ഥത്തില്‍ ചരിത്രമായത് ഇന്നാണ്. വിശ്വാസത്തിന് മുന്നില്‍ പുരുഷനും സ്ത്രീയ്ക്കും തുല്യ അവകാശമാണെന്ന വിധി ഇന്ന് കനകദുര്‍ഗ്ഗയും ബിന്ദുവും മല ചവിട്ടി അയ്യപ്പനെ ദര്‍ശിച്ചതോടെ ചരിത്രമായി മാറുകയായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് ഇരുവരും ഇന്നലെ പമ്പയില്‍ എത്തിയത്. മഫ്തിയിലുള്ള പൊലീസ് സംഘമാണ് ഇവര്‍ക്ക് സുരക്ഷ ഒരുക്കിയത്. പന്ത്രണ്ടരയ്ക്ക് ശേഷം മല ചവിട്ടാനാരംഭിച്ച ഇവര്‍ മൂന്നരയോടെ സന്നിധാനത്ത് എത്തുകയും മൂന്നേമുക്കാലോടെ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. ഇവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് ഇന്റലിജെന്‍സും സ്ഥിരീകരിച്ചു.

സ്ത്രീകൾ സന്നിധാനത്ത്; ദൃശ്യങ്ങൾ 24ന്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here