മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം ഇടിച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനായാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ ബേക്കറി ജംഗ്ഷനിലേക്ക് എത്തിയത്. കരിങ്കൊടി കാണിക്കുന്നതിനിടെ അമിത വേഗതയില്‍ പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രാജീവിന്റെ പരിക്ക് ഗുരുതരമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here