തിരുവനന്തപുരത്ത് അക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

തിരുവനന്തപുരത്ത് അക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. മാധ്യമപ്രവർത്തകർക്കെതിരെയുളള ആക്രമണം ജനാധിപത്യ വിരുദ്ധമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇത് ജനങ്ങൾക്കേരിരെയുളള വെല്ലുവിളിയാണെന്നും ഹർത്താൽ സുപ്രീം കോടതി വിധിക്കെതിരാണ്, ഇത് ലോകത്തിനു മുന്നിൽ കേരളത്തെ ലജ്ജിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് കാമറാമാൻ ബൈജു, ന്യൂസ് 18 റിപ്പോർട്ടർ കാർത്തിക് എന്നിവർക്കാണ് ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റത്. അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് ആക്രമണം. അതേസമയം കോഴിക്കോട് ജില്ലയില്‍ അടക്കം പോലീസിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ട്.
ഹർത്താലിനെ നേരിടാൻ കടുത്ത നടപടികളുമായി പൊലീസ്. സംഘർഷങ്ങൾ തടയാൻ വേണ്ടി 50 ഓളം ബി ജെ പി പ്രവർത്തകരേയും നേതാക്കളേയും കരുതൽ തടങ്കിൽ എടുത്തു. ഇന്നലെ അർധരാത്രിയാടെയാണ് ബിജെപി പ്രവർത്തരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ജലപീരങ്കിയും, തണ്ണീര്‍ വാതകവും അടക്കമുള്ള സജ്ജീകരണങ്ങളുമായാണ് പോലീസ് സംഘര്‍ഷ സാധ്യതാമേഖലകളില്‍ എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here