Advertisement

സംസ്ഥാനത്ത് ഹർത്താലിൽ അങ്ങിങ്ങ് അക്രമം

January 3, 2019
Google News 0 minutes Read
harthal

സംസ്ഥാനത്ത് ഹർത്താലിൽ അങ്ങിങ്ങ് അക്രമം. കണ്ണൂരിൽ അക്രമങ്ങളിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കടകൾ അടിച്ച് തകർത്തു. എഎസ്ഐയുടെ വാഹനമുൾപ്പെടെ നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.പയ്യന്നൂർ, പെരുമ്പയിൽ കെഎസ് ആർടിസി ബസുകൾക്ക് നേരെയുണ്ടായ കല്ലേറിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റു.

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിൽ സർവ്വീസുകൾ നിർത്തിവെയ്ക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇന്നലെ വിവിധ ഇടങ്ങളിൽ നടന്ന അക്രമണങ്ങളിൽ സംസ്ഥാനത്തൊട്ടാകെ 57 ബസുകള്‍ക്ക് കേടുപറ്റി. ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ പെരുവഴിയിലായി. തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ആരംഭിക്കേണ്ട എല്ലാ സർവ്വീസുകളും നിർത്തിവെച്ചിട്ടുണ്ട്.
കണ്ണൂരിൽ കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെച്ചു.

കോഴിക്കോട് വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികൾ ഗതാഗതം തടസ്സപ്പെടുത്തി.കോഴിക്കോടാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആദ്യം അക്രമസംഭവങ്ങള്‍ അഴിച്ച് വിട്ടത്.  റോഡിൽ ടയറുകൾ കത്തിച്ചും തടികളിട്ടും വഴി തടയുകയാണ്. കോഴിക്കോട് കൊയിലാണ്ടിയിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി.  പേരാമ്പ്രയിൽ ഡിവൈഫ്ഐ ഓഫീസിന് നേരെ കല്ലേറുണ്ടായി. തൃശൂരിൽ നിന്ന് മൂന്നാറിലേയ്ക്ക് കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണത്തിൽ സർവ്വീസ് തുടങ്ങി. തിരുവനന്തപുരത്ത് പോലീസ് വാഹന സൗകര്യം ഏർപ്പെടുത്തി. തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചില്ല. പോലീസ് സംരക്ഷണം നൽകിയാൽ മാത്രം സർവീസ് നടത്തുമെന്നാണ് കെഎസ് ആർടിസി നൽകുന്ന വിവരം. പാലക്കാട് വെണ്ണക്കരയിൽ വായനശാല അഗ്നിക്കിരയാക്കി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളം ജില്ലയിൽ സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here