പുതിയതെരുവിൽ ബിജെപി ഓഫീസിന് തീയിട്ടു; ഒരാൾക്ക് പൊള്ളലേറ്റു

കണ്ണൂര്‍ പുതിയതെരുവില്‍ ബിജെപി ഓഫീസിന് തീയിട്ടു. ആക്രമണത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ഹൈവേയിൽ ധനരാജ് ടാക്കീസിന് സമീപത്ത് പ്രവർത്തിക്കുന്ന ബിജെപി ഓഫീസിനാണ് ഇന്നലെ രാത്രി തീയിട്ടത്. വരാന്തയിൽ ഉറങ്ങുകയായിരുന്ന മൂപ്പൻ പാറ സ്വദേശിയായ സുരേഷ് എന്നയാളെ തീപ്പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടുപേർ തീയിട്ട് ഓടുകയായിരുന്നെന്ന് പരിക്കേറ്റയാൾ പൊലീസിന് മൊഴി നൽകി. ഇന്നലത്തെ ഹർത്താലിന്റെ തുടർച്ചയായാണ് ബിജെപി ഓഫിസിന് തീയിട്ടത് എന്ന് കരുതുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി.
ആക്രമണത്തിന് പിന്നിൽ സിപിഎം ഗുണ്ടകൾ ആണെന്ന് ബിജെപി ചിറക്കൽ പഞ്ചയത്ത് കമ്മിറ്റി ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here