Advertisement

മിഠായി തെരുവിലെ ആക്രമണം; 26 പേർ അറസ്റ്റിൽ; കലാപ ശ്രമത്തിന് കേസ് എടുത്തു

January 5, 2019
Google News 0 minutes Read

മിഠായി തെരുവ് ആക്രമണ കേസിലെ പ്രതികൾക്കെതിരെ കലാപ ആഹ്വാനത്തിനും, പൊതുമുതൽ നശിപ്പിച്ചതിനും, എതിരെ കേസ് എടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് കേസ് എടുത്തത്. കേസിൽ 26 പ്രതികൾ അറസ്റ്റിലായി. 19 പേരെ റിമാൻഡ് ചെയ്തു. 7 പേരെ ഉടൻ റിമാൻഡ് ചെയ്യും. ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ്.

അതേസമയം, ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗ്ഗയ്ക്കും അഭിവാദ്യം അർപ്പിച്ച് കൊണ്ട് കോഴിക്കോട് മിഠായി തെരുവിലെ കിഡ്‌സൻ കോർണറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വില്ലുവണ്ടി പ്രവർത്തകരെ ആർ എസ് എസ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, സംഘപരിവാർ ഫാസിസത്തിനെതിരെ പ്രതിഷേധ സംഗമം നടക്കും. കോഴിക്കോട് മിഠായി തെരുവിൽ തിങ്കളാഴ്ച്ചയാണ് പ്രതിഷേധ പരിപാടി നടക്കുക. വനിതകളടക്കം പതിനഞ്ച് പേർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് 17 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ റിമാൻഡ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here