Advertisement

റിലയൻസിന്റെ ചെയർമാന് എറിക്‌സൺ നൽകിയ വിശ്വാസ വഞ്ചനാ കേസിൽ നേരിടെണ്ടി വരിക കടുത്ത പരീക്ഷണങ്ങൾ

January 5, 2019
Google News 0 minutes Read

റാഫേൽ വിമാന നിർമ്മാതാക്കൾ ഇന്ത്യൻ പങ്കാളിയായി കണ്ടെത്തിയ റിലയൻസിന്റെ ചെയർമാന് എറിക്‌സൺ നൽകിയ വിശ്വാസ വഞ്ചനാ കേസിൽ നേരിടെണ്ടി വരിക കടുത്ത പരിക്ഷണങ്ങൾ. സുപ്രിംകോടതി അന്ത്യശാസനം നൽകിയിട്ടും 550 കോടി രൂപ നൽകാൻ സാധിയ്ക്കാത്ത അനിൽ അമ്പാനിക്ക് ഉടൻ തുക നൽകിയില്ലെങ്കിൽ ജയിൽ വാസം അടക്കം അനുഭവിയ്‌ക്കേണ്ടി വരും. അതേസമയം നിയമനടപടികളിൽ നിന്നും പിന്മാറ്റാൻ ചില കോണുകളിൽ നിന്നും എറിക്‌സന് മേൽ കടുത്ത സമ്മർദ്ദം ഉയരുന്നതായാണ് സൂചന.

തങ്ങളുടെ ടെലികോം ശൃംഖല നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും എറിക്‌സൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി റിലയൻസ് കമ്യൂണിക്കേഷൻസ് ഏഴ് വർഷത്തെ കരാർ ഉണ്ടാക്കിയിരുന്നു . എന്നാൽ, സേവനം കൈപറ്റിയ റിലയൻസ് കമ്യൂണിക്കേഷൻസ് പ്രതിഭലം നൽകിയില്ല. 1000 കോടി രൂപയോളം കുടിശ്ശിക ആയപ്പോൾ എറിക്‌സൺ കോടതിയെ സമീപിച്ചു. ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ പരിഗണിച്ച കേസിൽ 550 കോടി രൂപ ഉടൻ നൽകാമെന്ന് ഉറപ്പ് നൽകി അനിൽ അമ്പാനി കേസ് ഒത്തുതീർപ്പാക്കി. എന്നാൽ ഇത് പാലിയ്ക്കാൻ റിലയൻസിനായില്ല. തുടർന്ന് വിഷയത്തിൽ എറിക്‌സൺ സുപ്രീംകോടതിയെ സമീപിച്ചു. റിലയൻസ് കമ്യൂണിക്കേഷൻസ് 2018 സെപ്തംബർ 30നുള്ളിൽ എറിക്‌സണിന് 550 കോടി നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. പിന്നിട് ഡിസംബർ 15നുള്ളിൽ തുക കൈമാറിയിരിക്കണമെന്ന് സുപ്രീംകോടതി അന്ത്യശാസനവും നൽകി. എന്നാൽ ഇതും റിലയൻസ് അനുസരിച്ചില്ല. തുടർന്നാണ് രണ്ടാമത്തെ കോടതിയലക്ഷ്യഹർജി സ്വീഡിഷ് കമ്പനി ഫയൽ ചെയ്തത്. തിങ്കളാഴ്ച ഹർജി പരിഗണിക്കും. വിഷയത്തിൽ കോടതി നിലപാട് കടുപ്പിച്ചാൽ ഉടൻ റിലയൻസ് ചെയർമാന് പണം കൈമാറുകമത്രമാകും മാർഗ്ഗം. അല്ലെങ്കിൽ ജയിൽ വാസം ആകും അനുഭവിയ്‌ക്കെണ്ടി വരിക. അങ്ങനെ സംഭവിച്ചാൽ ദാവോസ് റാഫേൽ നിർമ്മിയ്ക്കാനുള്ള ഇന്ത്യൻ പങ്കാളി സ്ഥാനത്ത് നിന്ന് റിലയൻസിനെ മാറ്റാനും നിർബന്ധിതമാകും.റിലയൻസ് ജിയോയ്ക്ക് സ്‌പെക്ട്രം വിൽപ്പന നടത്തി എറിക്‌സണിന് പണം നൽകാമെന്നായിരുന്നു റിലയൻസിന്റെ വാഗ്ദാനം. ഇതിന് കാലതാമസം നേരിടുന്നതാണ് പണം നൽകാൻ തടസ്സമെന്നാണ് റിലയൻസിന്റെ ഇപ്പോഴത്തെ ന്യായികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here