Advertisement

സന്നിധാനത്ത് പോകാൻ അനുമതി ലഭിച്ചില്ല; ശബരിമലയിൽ മാധ്യമപ്രവർത്തകയുടെ പ്രതിഷേധം

January 5, 2019
0 minutes Read
tv9 reporter protest before sabarimala

സന്നിധാനത്ത് പോകാൻ അനുമതി നൽകാത്തതിനെ തുർന്ന് ശബരിമലയിൽ മാധ്യമപ്രവർത്തകയുടെ പ്രതിഷേധം. ടിവി 9 റിപ്പോർട്ടർ ദീപ്തി വാജ്‌പേയി പ്ലക്കാർഡുമായി നിലയ്ക്കൽ പൊലീസ് കൺട്രോൾ റൂമിന് മുൻപിൽ ആണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം നിലയ്ക്കലിലും പമ്ബയിലും റിപ്പോർട്ടിങ്ങിനായി ദീപ്തി എത്തിയിരുന്നു.എന്നാൽ സന്നിധാനത്തെത്തി റിപ്പോർട്ടിംഗ് നടത്താൻ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്തിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ദീപ്തി മടങ്ങാനൊരുങ്ങുകയാണ്.സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്തിക്കൊപ്പം വിടാൻ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top