Advertisement

കഴിഞ്ഞ വര്‍ഷം രാജ്യത്ത് തൊഴില്‍ നഷ്ടമായത് ഒരു കോടിയിലധികം പേര്‍ക്ക്

January 5, 2019
Google News 1 minute Read
UNEMPLOYMENT INDIA

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക്. അവരില്‍ ഭൂരിഭാഗവും ഗ്രാമത്തില്‍ നിന്നുള്ളവരും കൂലിപ്പണിക്കാരും. 2017 – 18 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 14 വര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങള്‍ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതായും സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ (സി.എം.ഐ.എ) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Read More: കേരളം കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് ഇല്ല; പരിഹസിച്ച് കോടിയേരി

2017 ഡിസംബറില്‍ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം 40.8 കോടിയായിരുന്നു. 2018 ഡിസംബറില്‍ ഇത് 39.7 കോടിയായി കുറഞ്ഞു. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായും ഉയര്‍ന്നു. 15 മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വകാര്യ മേഖലയിലെ പദ്ധതി പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് 62 ശതമാനത്തോളം കുറഞ്ഞു. പൊതുമേഖലയില്‍ ഇത് 37 ശതമാനം കുറഞ്ഞു. 2004 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമങ്ങളില്‍ നിന്ന് 91 ലക്ഷം പേര്‍ക്കും നഗരങ്ങളില്‍ നിന്ന് 18 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി. ജനസംഖ്യയുടെ മൂന്നില്‍ രണ്ടും സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ നിന്നാണ് ഇവരില്‍ 84 ശതമാനവും.

Read More: രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി: നസറുദ്ധീന്‍ ഷാ

തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും നോട്ടുനിരോധനത്തിന്റെ ആഘാതമേറ്റ കൂലിപ്പണിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ്. 88 ലക്ഷം സ്ത്രീകള്‍ക്കും (ഗ്രാമത്തില്‍ 65 ലക്ഷം) 22 ലക്ഷം പുരുഷന്‍മാര്‍ക്കും തൊഴില്‍ നഷ്ടമായി. മാസശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here