Advertisement

ചന്ദ്രന്‍ ചുവപ്പണിയും; ‘ബ്ലഡ് മൂണ്‍’ വീണ്ടുമെത്തുന്നു

January 6, 2019
Google News 1 minute Read
blood moon

‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ വീണ്ടും ആവര്‍ത്തിക്കുന്നു. ജനുവരി 20, 21 തീയതികളിലാണ് ഈ പ്രതിഭാസം സംഭവിക്കുക. എന്നാല്‍ ഇത് ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യയുടെ പല ഭാഗങ്ങളിലും ദര്‍ശിക്കാന്‍ സാധിക്കില്ല. ആഫ്രിക്ക, പടിഞ്ഞാറന്‍ യോറപ്പ്, അമേരിക്ക എന്നീ സ്ഥലങ്ങളില്‍ മാത്രമാണ് ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍’ ദൃശ്യമാകുക. ഈ പ്രതിഭാസം ഇനി മേയ് 26, 2022നാണ് വീണ്ടും സംഭവിക്കുക. ചുരുക്കത്തില്‍ ഈ അവസരം നഷ്ടപ്പെട്ടാല്‍ ‘സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണി’നെ കാണാന്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. ഈ വസ്തുതയാണ് വാന നിരീക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തുന്നത്.

Read More: മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

അസാധാരണ വലുപ്പത്തിലാകും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക. ചന്ദ്രനും സൂര്യനുമിടയില്‍ ഭൂമി വരുമ്പോള്‍ സൂര്യനില്‍ നിന്നുമുള്ള പ്രകാശം ചന്ദ്രനില്‍ വീഴുന്നത് തടയപ്പെടും. എന്നാലും ഭൂമിയില്‍ തട്ടി ചന്ദ്രനിലേക്ക് കുറച്ച്‌ പ്രകാശം എത്തിച്ചേരും. ആ സമയത്താണ് ചന്ദ്രനെ ചുവപ്പുനിറത്തില്‍ കാണാന്‍ സാധിക്കുക. ഇതിനെയാണ് ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ എന്ന് വിളിക്കുക. ഈ പ്രതിഭാസം ദര്‍ശിക്കാന്‍ പ്രത്യേക കണ്ണടയോ ഉപകരണങ്ങളോ ആവശ്യമില്ല. നഗ്നനേത്രങ്ങള്‍ കൊണ്ട് ഇത് കാണാനാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here